എെഎഫ്എഫ്കെ: കേരളീയ സമൂഹത്തിന്‍റെ മുന്‍ധാരണകളെ തുറന്നുകാട്ടി സിഞ്ചാറുമായി പാമ്പള്ളി

പുരസ്കാര നിറവിലാണ് സിൻജാർ എന്ന സിനിമയും പാമ്പള്ളിയും മേളയ്ക്കെത്തിയത്. എന്നാൽ സ്വന്തം നാട്ടിലെ മേളയിൽ ഡെലിഗേറ്റിൽ നിന്നും മാറി സ്വന്തം സിനിമയുമായി എത്താൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് സിൻജാർ സിനിമയുടെ സംവിധായക‍‍ൻ പാമ്പള്ളി. ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ജസരി ഭാഷയിലെ ആദ്യ ചിത്രം കൂടിയാണ് സിൻജാർ.

സിൻജാർ ഒരു മലയാളം സിനിമയല്ല, എന്നാൽ മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ സിനിമയാണ്. മികച്ച നവാഗത സംവിധായകൻ, മികച്ച സിനിമ തുടങ്ങിയ ദേശീയ അവാർഡുകളുടെ നിറവിലാണ് സിൻജാർ 23ാമത് മേളയിലെയ്ക്ക് എത്തിയത്.

കോ‍ഴിക്കോട് സ്വദേശിയായ ചിത്രത്തിന്‍റെ സംവിധായകൻ പാമ്പള്ളിക്ക് ഇത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ്.
ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ജസരി എന്ന ഭാഷയിലെ ആദ്യ സിനിമ. ലിപിയില്ലാത്ത സിനിമയിൽ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് സംവിധായകൻ ചിത്രമെടുത്തത്.

ഇറാക്കിൽ ജോലിക്കുപോയ രണ്ടു യുവതികൾ ഐ.എസ് ഭീകരരുടെ പിടിയിലാകുന്നു തുടർന്ന് അവിടെ നിന്നും മോചിതരായി നാട്ടിലെത്തുന്നു.

പക്ഷെ അവർ ലൈംഗീക ചൂഷണത്തിനിരയായ വിവരമറിഞ്ഞ സമൂഹത്തിന്‍റെ സമീപനം അതാണ് ചിത്രം പറയുന്നത്.
ഇന്ന് സ്വന്തം നാട്ടിൽ സ്വന്തം പ്രേക്ഷകർക്ക് മുന്നിൽ ചിത്രമെത്തിയതിന്‍റെ സന്തോഷത്തിലാണ് സംവിധായകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here