കലോത്സവത്തിന് കൊടിയിറങ്ങി; ചരിത്രം തിരുത്തി കലാകിരീടം പാലക്കാടിന്; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോ‍ഴിക്കോടിന് രണ്ടാം സ്ഥാനം

കോ‍ഴിക്കോടിന്‍റെ മേധാവിത്വം തകര്‍ത്ത ർത്ത് 59മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജേതാക്കള്‍. അവസാന നിമിഷം വരെ നടന്ന ശക്തമായ മത്ലരത്തിനൊടുവിലാണ് ആലപ്പു‍ഴ കലോത്സവത്തില്‍ പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയത്.

അടുത്ത കലോത്സവം കാസര്‍കോഡ് നടക്കും ചാന്പ്യന്‍ പട്ടവും കിരീടധാരണവുമില്ലെങ്കിലും ആലപ്പു‍ഴ കലോത്സവത്തില്‍ ഒന്നാം സ്്ഥാനത്തെത്താന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

ഓരോ മണിക്കൂറുകളിലും പോയിന്‍റ് നില മാറി മറിഞ്ഞു. ആദ്യ ദിനം തൃശൂരിന്‍റെ കുതിപ്പാണ് കണ്ടതെങ്കിലും രണ്ടാം ദിനം മുതല്‍ പാലക്കാടും കോ‍ഴിക്കോടും നേരിട്ടുള്ള മത്സരമായി 930 പോയിന്‍റുമായാണ് പാലക്കാട് ചരിത്രം തിരുത്തിക്കുറിച്ചത്.

927 പോയിന്‍റുമായി കോ‍ഴിക്കോടിന്‍റെ കുതിപ്പ് രണ്ടാം സ്ഥാനത്ത് അവസാനിച്ചപ്പോള്‍ 903 മൂന്ന് പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി.

2007 സ്കൂള്‍ കലോത്സവം മുതലാണ് കോ‍ഴിക്കോടിന്‍റെ തുടര്‍ച്ചയായ തേരോട്ടം തുടങ്ങിയത്. ശക്തമായ മത്സരം നടന്ന 2015ല്‍ കോ‍ഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു.

ഒരു വ്യാ‍ഴവട്ടക്കാലത്തെ കോ‍ഴിക്കോടന്‍ ആധിപത്യമാണ് ആലപ്പു‍ഴയില്‍ പാലക്കാട് തിരുത്തിക്കുറിച്ചത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങോ സമാപന ചടങ്ങോ പുരസ്ക്കാര വിതരണമോ ചാമ്പ്യന്‍ പട്ടമോ ഒന്നുമില്ലെങ്കിലും പ്രതിഭകളുടെ തിളക്കം കൊണ്ട് കലോത്സവ വേദികള്‍ സന്പന്നമായിരുന്നു.

കി‍ഴക്കിന്‍റെ വെനീസില്‍ നിന്ന് തുളുനാട്ടിലേക്കുളള യാത്രക്കൊരുങ്ങുന്പോള്‍ ഒത്തൊരുമയില്‍ മുന്പോട്ടുള്ള വ‍ഴിയില്‍ പകര്‍ത്താവുന്ന മാതൃകയാണ് 59മത് സ്കൂള്‍ കലോത്സവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News