പ്രേക്ഷക ഹൃദയം കീഴടക്കി കിം കി ഡക്ക് ഇത്തവണയും മേളയിൽ കാഴ്ചവസന്തം ഒരുക്കി . കിംമ്മിന്‍റെ ഹ്യൂമണ്‍ സ്‌പേസ് ടൈം ആന്‍റ് ഹ്യൂമണ്‍ എന്ന ചിത്രം നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്.
മലയാളികളുടെ പ്രിയ സംവിധായകനാണ് എന്നും കിം കി ഡക്ക്. ഹ്യൂമണ്‍ സ്‌പേസ് ടൈം ആന്‍റ് ഹ്യൂമണ്‍ എന്ന ചിത്രമായിരുന്നു ഇത്തവണ മേളയിൽ അദ്ദേഹത്തിന്‍റെ വരവറിയിച്ചത്.
പലതരം പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ ഒരു യുദ്ധകപ്പലില്‍ നടത്തുന്ന യാത്രയും തുടര്‍ന്നുള്ള സംഭവങ്ങളും കിമ്മിന്‍റെ പതിവുശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകർക്ക് നവഅനുഭവമായി ചിത്രം മാറി. ഹിംസയും ലൈംഗികതയും തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന ചിത്രം നിറ സദസ്സിലാണ് പ്രദർശിപ്പിച്ചത്.
ബെര്‍ലിന്‍, ഗോവ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പെടെയുള്ള മേളകളില്‍ നിരൂപക പ്രശംസ നേടിയ ചിത്രത്തിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു ഐ.എഫ്.എഫ്.കെ.യിലേത്. അടുത്ത പ്രദര്‍ശനം ഡിസംബര്‍ 12നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here