
പാര്‍ലമെന്റിനകത്തും പുറത്തും ബിജെപിക്കെതിരെ യോജിച്ച നീക്കത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍.
പാര്‍ലമെന്റ് ശൈത്യകാല സമ്മേളനവും ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് 12ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നത്.
യോജിച്ച് നീങ്ങാവുന്ന വിഷയങ്ങളില്‍ പ്രതിപക്ഷഐക്യം ഉയര്‍ത്തി ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് പാര്‍ട്ടികളുടെ ആലോചന.
ഇത് ആദ്യമായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കും. ഇടതു പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും.
യോഗത്തില്‍ പങ്കെടുക്കുന്നുവെങ്കിലും ഇത് മഹാസഖ്യത്തിന്റെ ആലോചനയുടെ ഭാഗമായി കരുതേണ്ടതില്ലെന്നാണ് പാര്‍ട്ടികളുടെ നിലപാട്.സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയഭീതിയിലുള്ള ബിജെപിയെ ഫലം വരുന്നതിന് മുന്‍പെയുള്ള പ്രതിപക്ഷപാര്‍ട്ടിളുടെ നീക്കം കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യസാധ്യതകളുടെ ചര്‍ച്ചകള്‍ ഇപ്പോള്‍ ആരംഭിക്കുന്നത് നേരത്തെയാകും എന്നാല്‍ ബിജെപിയെ പ്രതിരോധിക്കേണ്ട വിഷയങ്ങളില്‍ ഐക്യം അനിവാര്യമാണ്.
ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് 12 ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നത്. പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സഭയ്ക്കകത്തും പുറത്തും ബിജെപിക്കെതിരെ യോജിച്ച നീക്കങ്ങളെക്കുറിച്ചായിരിക്കും യോഗം പ്രധാനമായും ചര്‍ച്ചചെയ്യുക.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ മുന്‍കൈയിലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഇടതുപാര്‍ട്ടികള്‍,ആം ആദ്മി പാര്‍ട്ടി, എന്‍സിപി,ഡിഎംകെ, ആര്‍എല്‍ഡി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഇതാദ്യമായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുന്നത്.,യോഗത്തില്‍ പങ്കെടുക്കാന്‍് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് താല്‍പര്യം അറിയിച്ചെങ്കിലും പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
യോഗത്തില്‍ പങ്കെടുക്കാന്‍ മമത ബാനര്‍ജി ദില്ലിയിലെത്തി. കോണ്‍ഗ്രസുള്ള ഒരു വേദിയില്‍ ഇപ്പോള്‍ ചര്‍ച്ചയിലേക്ക് പോകേണ്ടതില്ല എന്ന കാഴ്ചപ്പാടിലാണ് ബിഎസ്പി.
കോണ്‍ഗ്രസിന് നിരുപാധികമായി പ്രതിപക്ഷ നേതൃപദവി നല്‍കാന്‍ പല പാര്‍ട്ടികളും തയ്യാറാകില്ല. യോഗത്തിന്റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതിലെ നിര്‍ണായക ഘടകവും ഈ വിഷയത്തിലെ പാര്‍ട്ടികളുടെ നിലപാടായിരിക്കും.
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയഭീതിയിലാണ് ബിജെപി. ഇത് കൂടാതെയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കവും. ഫലം തിരിച്ചടിയാണെങ്കില്‍ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമാവും എന്നത് ബിജെപിക്ക് ആശങ്ക നല്‍കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here