കെഎംമാണി ആരോപണവിധേയനായ ബാർകോഴ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി മാര്‍ച്ച് 15ലേക്ക് മാറ്റി

കെഎംമാണി ആരോപണവിധേയനായ ബാർകോഴ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 15ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണക്കുന്നത് മാറ്റിയത്.

ബാര്‍ കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പരാതിക്കാരനായ വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ കേസ് മറ്റെരു ദിവസത്തേക്ക് മാറ്റണമെന്ന വിജിലന്‍സിന്‍റെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം.

കെ എം മാണിക്കെതിരെ കേസ് തുടരണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി ഉത്തരവ് ഹാജരണമെന്ന വിജിലന്‍സ് കോടതിയുടെ വ്യവസ്ഥക്കെതിരെയാണ് വിഎസ് ഹൈക്കോടതിയെ സമീപ്പിച്ചിരിക്കുന്നത്.

ജനപ്രതിനിധികള്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്ന അ‍ഴിമതി നിരോധന നിയമത്തിലെ പുതിയ ഭേഭഗതി കൊണ്ട് വരുന്നതിന് മുന്‍പ് രജിസ്ട്രര്‍ ചെയ്ത കേസായതിനാല്‍ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് വിഎസിന്‍റെ വാദം. ഇതാകെ പരിഗണച്ചാണ് കേസ് മാര്‍ച്ച് 15 ലേക്ക് മാറ്റിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here