സെക്രട്ടേറിയറ്റ് മാര്‍ച്ച്: സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയുടെ ആസൂത്രിതശ്രമം; പൊലീസിന് നേരെ കല്ലേറ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ മറവില്‍ തലസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയുടെ ആസൂത്രിത ശ്രമം.

മാര്‍ച്ചിന്റെ മറവില്‍ പൊലീസിനെ ആക്രമിച്ച് പ്രകോപിപ്പിക്കാനാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം. സ്ത്രീകളെ അടക്കം ഇറക്കിയായിരുന്നു ബിജെപിയുടെ പ്രകോപനം.

ചുടുകട്ടയടക്കം പൊലീസിന് നേരെ പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. കല്ലേറില്‍ ഒരു സ്ത്രീക്കും പരുക്കേറ്റു. ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സംഘം സംഘര്‍ഷത്തിന് ശ്രമിച്ചത്.

കലാപത്തിന് ശ്രമിച്ചവരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടിയര്‍ ഗ്യാസും പ്രയോഗിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി നേതാക്കള്‍ക്കെതിരെ ഉള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാര്‍ച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News