ഓര്‍മസ്പര്‍ശം സീസണ്‍-2; ചിത്രികരണം ചിക്കാഗോയില്‍ ആരംഭിച്ചു

ചിക്കാഗോ: കൈരളി ടിവി യുഎസ്എയുടെ ഓര്‍മസ്പര്‍ശം സംഗീത പരിപാടിയുടെ സീസണ്‍ രണ്ടു ചിക്കാഗോയില്‍ നിന്ന് ചിത്രികരണം ആരഭിച്ചു.

കേരള എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്ററും ഇന്ത്യ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റായ ജോസ് കണിയാലി ആദ്യ ചിത്രികരണം ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ മലയാളി ഗായകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുവാനും സംഗീത പ്രേമികള്‍ക്ക് കൂടുതല്‍ ഗാനങ്ങള്‍ ആസ്വദിക്കാനും ചിക്കാഗോയിലെ സംഗീതാസ്വാദകര്‍ക്കു കഴിയട്ടെ എന്ന് ജോസ് കണിയാലി ആശംസിച്ചു.

ഓര്‍മ മസ്പര്‍ശം സംഗീത പരിപാടി ചിക്കാഗോ മലയാളികള്‍ക്ക് സുപരിചത സിമി ജെസ്റ്റോ ജോസ് അവതരിപ്പിക്കുന്നു. ചിക്കാഗോയിലെ കൈരളി ടിവി ബ്യൂറോ ചീഫ് റോയ് മുളകുന്നം സ്വാഗതം പറഞ്ഞു.

വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ പ്രതിനിധികരിച്ചു പീറ്റര്‍ കുളങ്ങര, ജോണ്‍ പട്ടപ്പതി, ജെയ്ബു കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേകൂറ്റ്, ബിജു കിഴക്കേകൂറ്റ്, സാമു തോമസ്, നിര്‍മല്‍ മുണ്ടയ്ക്കല്‍, ആന്‍സ് തോമസ്, ആന്റണി വെള്ളൂക്കുന്നേല്‍, പയസ് ഒറ്റപ്ലാക്കല്‍, ലിഡിയ സൈമണ്‍, ഫിലിപ്പ് പൗവ്വത്തില്‍, സൈമണ്‍ പീറ്റര്‍, ജെനെറ്റ് പയസ് എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.

രണ്ടാം സീസണ്‍ ചിക്കാഗോയില്‍ നിന്ന് റോയ് മുളകുന്നം സിമി ജെസ്റ്റോ, ഷിജി, നിര്‍മ്മല്‍, സാമു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്.

ഈ പരിപാടിയുടെ പ്രൊഡക്ഷന്‍ ഹെഡ് ബിനു തോമസ്, കൈരളി ടിവി യുഎസ്എയുടെ ഡയറക്ടര്‍മാരായ ജോസ് കാടാപുറം, ശിവന്‍ മുഹമ്മ, ജോസഫ് പ്ലാക്കാട്ട് എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News