വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറുമോ; വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വിധി ഇന്ന്

മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഇന്നു വിധി പറയും. 9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്.

2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ അറസ്റ്റ് ചെയ്തെത്തിച്ച സിബിഐ ജോയിന്റ് ഡയറക്ടര്‍ എ. സായ് മനോഹറും സംഘവും ലണ്ടനിലെത്തിയിട്ടുണ്ട്.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ആദായ നികുതി വകുപ്പ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മല്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വായ്പയുടെ മുതല് തിരിച്ചു നല്‍കാമെന്നു മല്യ അറിയിച്ചെങ്കിലും ബാങ്കുകള്‍ നിരസിച്ചു.

വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വിധി പ്രതികൂലമാണെങ്കില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം മല്യക്ക് ലഭിച്ചേക്കും. മറിച്ച് മല്യയെ വിട്ടുനല്‍കില്ല എന്നാണ് കോടതിവിധി എങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഇന്ത്യക്ക് കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News