അഞ്ചു വയസുകാരിയെ ഷോപ്പിംഗ് മാളില്‍ മറന്ന് വീട്ടുകാര്‍; സംഭവം കോഴിക്കോട്; ഒടുവില്‍ സംഭവിച്ചത്

കോഴിക്കോട്: ഷോപ്പിങ്ങിന് പോയപ്പോള്‍ അഞ്ചു വയസുകാരിയെ മാളില്‍ മറന്ന് വീട്ടുകാര്‍. പാതിരാത്രിയോടെ പൊലീസുകാര്‍ വിളിച്ചപ്പോള്‍ മാത്രമാണ് കുട്ടിയെ മറന്ന കാര്യം ഇവര്‍ അറിയുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.

സംഭവം ഇങ്ങനെ:

ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രമെടുക്കാനാണ് വടകര സ്വദേശിയായ കുട്ടി, പിതാവിന്റെ സഹോദരിക്കൊപ്പം മാളില്‍ എത്തിയത്. എന്നാല്‍ കുട്ടിയെ മാളില്‍ മറന്ന് ഇവര്‍ വീട്ടിലേക്ക് പോവുകയായിരുന്നു. രാത്രി 11ന് മാള്‍ അടയ്ക്കുന്ന സമയത്താണ് ജിവക്കാര്‍ കുട്ടിയെ കാണുന്നത്.

കുട്ടിയ്ക്ക് സ്‌കൂളിന്റെ പേര് മാത്രമാണ് അറിയാമായിരുന്നത്. മാള്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. കുട്ടിയുടെ സ്‌കൂളിലെ അധ്യാപകരുമായി ബന്ധപ്പെട്ടാണ് കുട്ടിയുടെ വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത്.

കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ നമ്പറിലേക്ക് വിളിച്ചാണ് പൊലീസ് വിവരം പറഞ്ഞത്. അപ്പോള്‍ മാത്രമാണ് കുട്ടിയെ മറന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ ബന്ധുക്കള്‍ എത്തി കുട്ടിയെ കൊണ്ടുപോയി.

കുട്ടിയുടെ പിതാവ് വിദേശത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News