ഐഎഫ്എഫ്കെ 4-ാം ദിനത്തില്‍ ആവേശത്തോടെ ചലച്ചിത്ര പ്രേമികള്‍; മജിദ് മജീദിയുടെ മുഹമ്മദ് ദ മെസ്സെഞ്ചര്‍ ഓഫ് ഗോഡിന്‍റെ പ്രദര്‍ശനവും ഇന്ന്

ചലച്ചിത്ര മേളയുടെ 4ാം ദിനത്തിൽ ലോക സിനിമാ-മത്സര വിഭാഗ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത. 19 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് ഇന്നു പുരോഗമിക്കുന്നത്. പ്രശസ്ത ഇറാനിയൻ സംവിധായകൻ മജിദ് മജീദിയുടെ മുഹമ്മദ് ദ മെസ്സെഞ്ചര്‍ ഓഫ് ഗോഡും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

ഒരു പിടി നല്ല സിനിമകളുമായി മേള നാലാം ദിനത്തിൽ പുരോഗമിക്കുമ്പോൾ ലോക സിനിമാ – മത്സര വിഭാഗ ചിത്രങ്ങളാണ് ഏറെ കൈയ്യടി നേടിയത്.

മത്സരവിഭാഗത്തിൽ തുർക്കിഷ് ചിത്രം ഡെബ്റ്റും അർജന്‍റീനിയൻ ചിത്രം ദി ബെഡും നിറ സദസ്സിലാണ് രണ്ടാം പ്രദർശനം നടത്തിയത്. അർജന്‍റീനിയൻ ചിത്രം എൽ ഏയ്ഞ്ചലും ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രശംസ നേടി.

ലോക സിനിമ വിഭാഗത്തിൽ 33 ചിത്രങ്ങളടക്കം 61 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് പുരോഗമിക്കുന്നത്. ജൂറി ചെയര്‍മാനായ പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ മുഹമ്മദ് ദ മെസ്സെഞ്ചര്‍ ഓഫ് ഗോഡും ഇന്ന് പ്രക്ഷകർക്ക് മുന്നിലെലെത്തും.

മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. 19 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് ഇന്ന് പുരോഗമിക്കുന്നത്. മലയാള സിനിമകളുടെ പ്രദർശനവും നിറ സദസ്സുകളിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here