വഖഫ് ബോർഡ് നിയമനത്തിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടു; വന്‍ അട്ടിമറി നടത്തിയത് യുഡിഎഫ് സർക്കാരിന്റെ കാലത്തെന്നും ഐഎൻഎല്‍

വഖഫ് ബോർഡ് നിയമനത്തിൽ വൻ അട്ടിമറിയ നടന്നെന്നു ഐഎൻഎൽ. യുഡി എഫ് സർക്കാരിന്റെ കാലത്തു കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് അംഗങ്ങളെ നിയമിച്ചത്. സംവരണ കാറ്റഗറിയിലാണ് അട്ടിമറിഎന്നാണ് ആരോപണം

യു ഡി എഫ് സർക്കാരിന്റെ കാലത്തു സംസ്ഥാന വഖഫ് ബോർഡ് പുനഃ സംഘടിപ്പിച്ചതിന്റെ ഭാഗമായി വൻ അട്ടിമറി നാടാണെന്നാണ് ഐ എൻ എൽ ആരോപണം.

അന്നത്തെ സർക്കാരിനോട് അടുപ്പമുള്ളവരെ തിരുകി കയറ്റുന്നതിന്റെ ഭാഗമായി അംഗത്വ മാനദണ്ഡകളിൽ അട്ടിമറി നടത്തി എന്നാണ് ആരോപണം .

നിലവിൽ വഖാഹ് ബോർഡ് ചെയര്മാനായ സയ്യിദ് റശീദലി ഷിഹാബ്‌ഹ്‌ തങ്ങളെയും അംഗമായ ടി പി അബ്ദുള്ള കോയ മദാനിയേയും സംവരണ കാറ്റഗറിയിൽഉ‍ള്‍പ്പെടുത്തിയതായാണ് ഐഎൻഎൽ ആരോപിക്കുന്നത്.

ഷിയകൾക്കും സുന്നികൾ ക്കും അർഹമായ ഇടത്ത് ഇവരെ തിരുകി കയറ്റി എന്നും സുന്നി സമൂഹത്തെയും പാണക്കാട് കുടുംബത്തെയും കുഞ്ഞാലികുട്ടി വഞ്ചിച്ചതായും ഐ എൻ എൽ ആരോപിച്ചു

അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി യുടെ അറിവോട് കൂടിയാണോ ഇത്തരം ഒരു നിയമന അട്ടിമറി നടന്നത് എന്ന് വ്യക്തമാക്കണം എന്നും ഐ എൻ എൽ ഭാരവാഹകൾ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി തിരുകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News