മതസംഘടനകളുടെ ഭീഷണി; കിത്താബ് നാടകത്തെ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍; നാടകം ഇവിടെ കാണാം

മതസംഘടകളുടെ ഭീഷണിയെത്തുടര്‍ന്നാണ് വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ‘കിത്താബ്’ നാടകം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ നിന്ന് പിന്‍വലിച്ചത്.

കുട്ടികളുടെ അനായാസമായ അഭിനയശേഷിയും സംവിധാന മികവും കൊണ്ട് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയതാണ് നാടകം.

മുസ്ലിം നവോത്ഥാനത്തിന്റെ കഥ പറയുന്ന നാടകം സ്ത്രീപുരുഷ സമത്വത്തിന്റെ സന്ദേശമാണ് പകരുന്നത്. ഒരു പള്ളിമുക്രിയുടെ മകള്‍ക്ക് ബാങ്ക് വിളിക്കണമെന്ന മോഹത്തിനുമീതേ ആചാരങ്ങളും വിശ്വാസങ്ങളും ഉയര്‍ത്തുന്ന മതിലുകളാണ് പ്രമേയം.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉള്ളുതുറന്ന് എതിര്‍ക്കുന്ന നാടകത്തിനെതികരെ ചില യഥാസ്ഥിതിക സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് സ്ക്കൂളധികൃതര്‍ നാടകം പിന്‍വലിച്ചത്.

`കിത്താബ്’ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയ നാടകത്തെ ഏറ്റെടുത്തിരിക്കുകയാണ്. നാടകം പൂര്‍ണ്ണരൂപത്തില്‍ ചുവടെ കാണാം

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News