ഐഎഫ്എഫ്കെയെ ഹര്‍ത്താലില്‍ നിന്നും ഒ‍ഴിവാക്കണമെന്ന ആവശ്യവുമായി ചലച്ചിത്ര പ്രേമികള്‍. #FreeIFFKfromBJPharthal ക്യാമ്പയിന്‍ ആരംഭിച്ചു.

ലോകമാകെ ശ്രദ്ധിയ്ക്കുന്ന കേരളത്തിന്റെ സ്വന്തം സിഗ്നേച്ചർ ‘അന്താരാഷ്‌ട്ര ചലച്ചിത്ര മേള’ പുരോഗമിയ്ക്കുന്ന ഘട്ടത്തിൽ തലസ്ഥാന ജില്ലയിൽ ബിജെപി അടിച്ചേൽപ്പിയ്ക്കുന്ന ഹർത്താൽ അനുചിതമാണ്.

മിനിമം ഫിലിം ഫെസ്റ്റിവലിനെ എങ്കിലും ബന്ധപ്പെട്ടവർ ഹർത്താലിൽ നിന്നും ഒഴിവാക്കുന്നതിനുള്ള വിവേചന ബുദ്ധി പ്രകടിപ്പിയ്ക്കണം.

നിർബന്ധിത ഹർത്താൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമെത്തിയ ഡെലിഗേറ്റുകളെയും വിദേശികളടക്കമുള്ള ചലച്ചിത്ര പ്രവർത്തകരെ പട്ടിണിയ്ക്കിടുകയും ത്രിശങ്കുവിലാക്കുകയും ചെയ്യും.

‘പ്രളയാനന്തര കേരളം – റീ ബിൽഡിങ്’ – ഇവയൊന്നും പരിഗണനകളിൽ പെടില്ലെന്നറിയാം; ഫിലിം ഫെസ്റ്റിവെൽ എങ്കിലും ഹര്‍ർത്താലില്‍ നിന്നും ഒ‍ഴി വാക്കിത്തരണമെന്ന് ചലച്ചിത്രപ്രേമികള്‍ ആവശ്യപ്പെടുന്നു