വിജയ് സേതുപതിയെ കുറിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് പറഞ്ഞ വാക്കുകളെ ഏറ്റെടുത്ത് തമിഴകം. ഇരുവരും ഒന്നിക്കുന്ന പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയെ രജനീകാന്ത് പ്രശംസിച്ചത്.

രജനിയുടെ വാക്കുകള്‍:

”വിജയ് സേതുപതി വെറുമൊരു നടനല്ല, ഒരു മഹാനടനാണ്. ഓരോ ഷോട്ടിലും പുതിയതായിട്ട് എന്ത് ചെയ്യാം എന്തൊക്കെ മാറ്റങ്ങള്‍ വരുത്താമെന്നാണ് വിജയ് ചിന്തിക്കുന്നത്. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു വിജയ്യുടെ പ്രകടനം. ഒരു നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് വിജയ് സേതുപതി.”

രജനിയുടെ ഈ വാക്കുകളെ സദസിന്റെ മുന്‍പന്തിയിലിരുന്ന സേതുപതി എഴുന്നേറ്റ് നിന്ന് കൂപ്പുകൈകളോടെയാണ് സ്വീകരിച്ചത്.
വീഡിയോ കാണാംണ