ബിജെപി നടത്തിയത് പൊലീസിനെ പ്രകോപിപ്പിച്ച് അക്രമം നടത്താനുളള നീക്കം; വനിതാ പൊലീസിനേയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു; അനിഷ്ട സംഭവങ്ങള്‍ ഒ‍ഴിവായത് പൊലീസ് സംയമനം പാലിച്ചതിനെത്തുടര്‍ന്ന്

ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസിനെ പ്രകോപിപ്പിച്ച് അക്രമം നടത്താനുളള നീക്കം പാളി. 40 മിനിറ്റിലേറെ കല്ലെറിഞ്ഞിട്ടും പോലീസ് സംയമനം പാലിച്ചതിനാല്‍ വലിയ അനിഷ്ട സംഭവങ്ങള്‍ ഒ‍ഴിവായി.എന്നാല്‍ പോലീസ് ലാത്തിചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്ന് ആരോപിച്ച് ബിജെപി നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ക‍ഴിഞ്ഞ ഏട്ട് ദിവസമായി നിരാഹാരം നടത്തി വരികയാണ്. എന്നാല്‍ സമരം ജനശ്രദ്ധ ആകര്‍ഷിക്കുന്നില്ലെന്ന് കണ്ടതോടെയാണ് സമരശൈലി മാറ്റാന്‍ ബിജെപി തീരുമാനിച്ചത്.

പ്രകടനമായി എത്തിയ പ്രവര്‍ത്തര്‍ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസിന്‍റെ കൈയ്യില്‍ നിന്ന് ഹെല്‍മറ്റും,ഷീല്‍ഡും പിടിച്ച് വാങ്ങി തറയിലടിച്ചു. വനിതാ പോലീസിനെ പോലും പ്രവര്‍ത്തകര്‍ ആക്രമിച്ചു.

കല്ലെറില്‍ കണ്‍ടോണ്‍മെന്‍റ് എസ് ഐ ഷാഫി അടക്കം അഞ്ച് പോലീസുകാര്‍ക്കും ,ഏട്ട് സമരക്കാര്‍ക്കും പരിക്കേറ്റു. പോലീസ് നടപടി ക്ഷണിച്ച് വരുത്തണമെന്ന ബോധപൂര്‍വ്വമായ ഉദ്യേശത്തോടെയാണ് ബിജെപി പെരുമാറിയത്.എന്നാല്‍ അസാധാരണമായ ക്ഷമയോടെയാണ് പോലീസ് മാര്‍ച്ചിനെ നേരിട്ടത്.

പോലീസ് നടപടി ഉണ്ടാവില്ലെന്ന് വ്യക്തമായതോടെ മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

പോലീസ് നടപടി ഇല്ലാതെ എങ്ങനെ എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരസമരം അവസാനിപ്പിക്കും എന്ന ആശയകു‍ഴപ്പം അപ്പോ‍ഴും നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. ഇതോടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് ബിജെപിക്കാര്‍ രാധാകൃഷ്ണന്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.

വൈകിട്ട് നാല് മണിയോടെ പോലീസ് സമരപന്തലിലെത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സികെ പദ്മനാഭന്‍ പുതിയതായി നിരാഹാരം ആരംഭിച്ചിട്ടുണ്ട് .

ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കപെടാതെയും യാതൊരു രാഷ്ടീയ മൈലേജും ലഭിക്കാതെയുമാണ് എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം അവസാനിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News