മരിച്ചവര്‍ക്ക് മാത്രമായി ഒരു ഗ്രാമം

ഭൂമിയില്‍ മരിച്ചവരുടെ ഗ്രാമം ഉണ്ടോ ? എല്ലാവരോടും ചോദിച്ചാല്‍ ഇല്ലയെന്നാണ്‌ മറുപടി. എന്നാല്‍ മരിച്ചവര്‍ക്ക്‌ മാത്രമായി ഭൂമിയില്‍ ഒരു ഗ്രാമം ഉണ്ട്‌. റഷ്യയിലെ വടക്കന്‍ ഓസ്ലെറ്റിയ പ്രദേശത്ത്‌ ഭര്‍ഗാവ്‌ എന്നാ ഗ്രാമം സ്ഥതി ചെയ്യുന്നത്‌.

400 ലധികം വര്‍ഷം പഴക്കമുള്ളതാണ്‌ ഗ്രാമം എന്നാല്‍ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇവിടെ വീടുകള്‍ക്ക്‌ പകരം പടകൂറ്റന്‍ കെട്ടിടങ്ങളാണുള്ളത്‌ എല്ലാ കെട്ടിടങ്ങളിലും മനുഷ്യരുടെ അസ്ഥതികളാണുള്ളത്‌.കാണാന്‍ അതി ഗംഭീരമാണ്‌ ഈ ഗ്രാമം എന്നാല്‍ വളരെ ഭയത്തോടെയാണ്‌ ആളുകള്‍ ഈ ഗ്രാമത്തെ കാണുന്നത്‌.

ഓസ്ലെറിയില്‍ മരിച്ചവര്‍ക്ക്‌ പറയുന്നത്‌ ദര്‍ഗാവ്‌ എന്നാണ്‌ അങ്ങനെയാണ്‌ ഈ ഗ്രാമത്തിന്‌ ദര്‍ഗാവ്‌ എന്ന പേര്‌ ലഭിക്കാന്‍ കാരണമാകുന്നത്‌ എന്നാണ്‌ പറയപ്പെടുന്നത്‌.

ദര്‍ഗാവിനെ ചുറ്റിപറ്റി ഗവേഷകര്‍ പഠനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇവിടെയുള്ള അസ്ഥികളെ പറ്റി കാര്യമായിട്ടുള്ള വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ്‌ ഗവേഷകര്‍ തന്നെ വെളുപ്പെടുത്തുന്നത്‌.

18  -eമം നൂറ്റാണ്ടില്‍ പ്ലേഗ്‌ എന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന്‌ ഗ്രാമത്തിലുള്ളവര്‍ കൂട്ടമായി മരണപ്പെട്ടുവെന്നും പറയപ്പെടുന്നു അങ്ങനെയാണ്‌ എല്ലാവരം മരിച്ചതെന്നാണ്‌ ചില ഗവേഷകര്‍ പറയുന്നത്‌.മരിച്ചവരുടെ ഗ്രാമം ആയതിനാല്‍ ഭര്‍ഗാവിലേക്ക്‌ ആരും വരാന്‍ തയ്യാറല്ല, സാഹിസകര്‍ മാത്രമാണ്‌ ഇവിടേക്ക്‌ വരാന്‍ ധൈര്യപ്പെടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News