അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ ഫലം ഇന്നറിയാം; ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് സൂചന

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ ഫലം നാളെ പുറത്ത്‌ വരുമ്പോള്‍ അത്‌ കേന്ദ്രസര്‍ക്കാരിനോടുള്ള മാര്‍ക്കിടലാണ്‌. ലോകസഭ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായിട്ടുള്ള സെമിഫൈനലിന്‍റെ ഫലപ്രഖ്യാപനമാണ് നാളെ നടക്കുന്നത്‌.

ഭരിക്കുന്ന മൂന്ന്‌ സംസ്ഥാനങ്ങളിലും ബിജെപി പിന്നാലാകുമെന്നാണ്‌ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്‌ ഇത്‌ ബിജെപി ക്യാമ്പുകളില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്‌.

ഇന്ധനവിലയും,ജിഎസ്‌ടിയും,നോട്ട്‌ നിരോധനവും, കാര്‍ഷിക ഉല്‍പ്പനങ്ങളിലെ വില തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിദ്വേഷത്തിന്‌ കാരണമാകുന്നുണ്ട്‌.

ഉത്തരന്ത്യേയില്‍ നടക്കുന്ന പശുവിന്റെ പേരിലുള്ള വ്യാപകമായിട്ടുള്ള ആക്രമണങ്ങളും മോദിക്കും കൂട്ടര്‍ക്കും തിരിച്ചടിയാകും.

2014 ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും,രാജസ്ഥാനും,ചത്തീസ്‌ഗഡും ബിജെപിയെ തുണച്ചിരുന്നു അന്ന്‌ യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ എല്ലാം ബിജെപിക്ക്‌ പ്രചരണവിഷയമായിരുന്നു എന്നാല്‍ ആ നാണയം തന്നെയാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്‌

കേന്ദ്രസര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടി കാണിച്ചാണ്‌ 5 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പ്രചരണം നടത്തിയത്‌. രാജസ്ഥാനിലും മധപ്രദേശിലും ചത്തീസ്‌ഗഡിലും കടുത്ത ഭരണവിരുദ്ധവികാരമാണ്‌ ബിജെപിക്ക്‌ നേരിടേണ്ടി വന്നത്‌.

രാജസ്ഥാനിലെ ഭരണം ബിജെപിക്കാണ്‌ ഇവിടെ വസുന്ധര രാജയ്‌ക്കു നേരെ ഭരണവിരുദ്ധവികാരവും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പോരുകളുമുണ്ടായിരുന്നു.സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ നാല്‌ സംസ്ഥാനങ്ങളിലും ബിജെപി തകര്‍ന്നടിയുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News