അഞ്ചില്‍ ആര്; വോട്ടെണ്ണല്‍ ആരംഭിച്ചു #LiveUpdates

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫെെനലിന് മുന്നോടിയായുള്ള സെമി ഫെെനലിന്‍റെ ഫലം അല്‍പസമയത്തിനുള്ളില്‍ അറിയാം.

5 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞടുപ്പിന്‍റെ ഫലം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നിര്‍ണായകമാണ്.

രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞെഞെടുപ്പാണ് ക‍ഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നത്. നിലവില്‍ ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണായകമാണ്. ഭരണ വിരുദ്ധ തരംഗം വിശുന്ന ഈ മൂന്നു സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളും അത് തന്നെയാണ് വ്യക്തമാക്കുന്നതും.

ഇത് കോണ്‍ഗ്രസ് പാളയങ്ങളില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്തരരാജ സിന്ധ്യയ്ക്കെതിരെ സ്വന്തം പാളയത്തില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മിനഞ്ഞത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്ന ജയിച്ച ആഘോഷത്തിലാണ് കോണ്‍ഗ്രസ്. വസുദ്ധരസിന്ധ്യക്കെതിരായ ജനവികാരം അനുകൂലമെന്നാണ് കോണ്‍ഗ്രസ് വാദം. ക‍ഴിഞ്ഞ 20 വര്‍ഷങ്ങളായി ആരെയും ഒന്നില്‍ കൂടുതല്‍ തവണ പിന്തുണച്ച ചരിത്രം രാജസ്ഥാനില്ല.

രാജസ്ഥാനില്‍ ആകെ സീറ്റ് 200 സിറ്റുകളാണ് ഉള്ളത്. ക‍ഴിഞ്ഞ തവണ 163 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്.രാജസ്ഥാനിലെ സീറ്റ് നില.

ചത്തീസ്ഗഡില്‍ പതിനഞ്ച് വര്‍ഷമായി തുടരുന്ന ബിജെപിയുടെ രമണ്‍സിങ്ങ് സര്‍ക്കാരിന്റെ വീഴ്ച്ചയാകും തീരഞ്ഞെടുപ്പെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.തൂക്ക് മന്ത്രിസഭയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അജിത്‌ജോഗി-മായാവതി സഖ്യം ചത്തീസ്ഗഡിന്റെ ഭാവി നിര്‍ണ്ണയിക്കും. നിലവില്‍ കോണ്‍ഗ്രസിന് ഇന്ന് പ്രമുഖനായ ഒരു നേതാവിനെപ്പോലും അവകാശപ്പെടാനില്ല. അജിത് ജോഗി പാര്‍ട്ടി വിട്ട് ജനതാ കോണ്‍ഗ്സ് രൂപീകരിച്ചത് കോണ്‍ഗ്രസിന് വലിയ വെല്ലു വിളിയാണ് ഉണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. ആകെ സീറ്റ് 90.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏക ഭരണമുള്ള മിസോറം ഇത്തവണ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍. എംഎന്‍എഫിന്റെ മുന്നേറ്റം കോണ്‍ഗ്രസിന് മിസ്സോറാമില്‍ കനത്ത തിരിച്ചടിയാണെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.

തെലങ്കാന ടിആര്‍എസിനൊപ്പം വീണ്ടും നില്‍ക്കുമെന്നാണ് എക്സില്‍ പോളുകള്‍ വ്യക്തമാക്കുന്നത്.119 മണ്ഡലങ്ങളിലെ ഫലമാണ് നാളെ അറിയാന്‍ സാധിക്കുക. ടിആര്‍എസ് മെച്ചപ്പെടുത്തുമെന്നും വ്യക്തം. അതേസമയം 2014 ല്‍ ലഭിച്ച സീറ്റുകളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ടിആര്‍എസിന് തെലങ്കാനയില്‍ ലഭിക്കാനാണ് സാധ്യതയെന്ന് എക്‌സിറ്റ് പോളുകള്‍ വിധിക്കുന്നു

വോട്ടെണ്ണലിന്റെ എല്ലാ ഒരുക്കങ്ങലും മധ്യപ്രദേശിൽ പൂർത്തിയായി.230 സീറ്റുകളിലെ ഫലം
എട്ട് മണിയ്ക്ക് എല്ലാ പോളിങ്ങ് കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 8 മണിയോടെ പോസ്റ്റൽ ബാലറ്റുകൾ എണ്ണും. 8.30 യോടെയാണ് വോട്ടിംഗ് മെഷീനുകൾ എണ്ണാൻ ആരംഭിക്കുക. വോട്ടെണ്ണൽ വെബ് കാസ്റ്റിംഗ് ചെയ്യില്ല. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അധികാരം നിലനിർത്താൻ ബിജെപിക്ക് സാധിക്കില്ലെന്ന് സൂചന നൽകുന്ന എക്സിറ്റ് പോളുകൾ കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News