അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ ഫലം; ആദ്യ ഫലങ്ങള്‍ പുറത്തുവരുന്നു; കോണ്‍ഗ്രസിന് മുന്നേറ്റം

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു ആദ്യ സൂചന പ്രകാരം കോണ്‍ഗ്രസിന് മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാന്‍ , ഛത്തീസ്ഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് സഖ്യവും ടിആർഎസും ഒപ്പത്തിനൊപ്പം ലീഡു ചെയ്യുന്നു.

മിസോറാമിലും ആദ്യ സൂചനപ്രകാരം കോണ്‍ഗ്രസ് മുന്നിലാണ്.ഒരു സ്വതന്ത്രനും ലീഡ് ചെയ്യുന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി പിന്നോട്ട് പോകുന്ന നിലയിലാണ്.

5 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞടുപ്പിന്‍റെ ഫലം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നിര്‍ണായകമാണ്. സച്ചിന്‍ പെെലറ്റും അശോക് ഗെഹ് ലോട്ടും മുന്നിട്ടുനില്‍ക്കുന്നു.

രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞെഞെടുപ്പാണ് ക‍ഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നത്. നിലവില്‍ ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News