താമര വാടിത്തുടങ്ങി; ബിജെപിയ്ക്ക് തിരിച്ചടി; കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം #LiveUpdates


5 നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ സൂചനകളില്‍ ബിജെപിയ്ക്ക് തിരിച്ചടി. ലോക സഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നോടി 5 സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാകുന്നതെന്നാണ് ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ ബിജെപി ഏറെ പിന്നിലാണ്. വസുന്ദരരാജ സിന്ധ്യക്കെതിരെ ഉണ്ടായ ഭരണ വിരുദ്ധ വികാരം ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്തരരാജ സിന്ധ്യയ്ക്കെതിരെ സ്വന്തം പാളയത്തില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളാണ് വോട്ട് കോണ്‍ഗ്രസിലേക്ക് മറിയാന്‍ കാരണമായത്. ക‍ഴിഞ്ഞ 20 വര്‍ഷങ്ങളായി ആരെയും ഒന്നില്‍ കൂടുതല്‍ തവണ പിന്തുണച്ച ചരിത്രം രാജസ്ഥാനില്ല.സച്ചിന്‍ പെെലറ്റും അശോക് ഗെഹ് ലോട്ടും മുന്നിട്ടുനില്‍ക്കുന്നു.

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗപാന്‍ മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പിന്നിലാണ്. കോണ്‍ഗ്സ്ര് വ്യക്തമായ മുന്നേറ്റം നടത്തുന്നു. 15 വര്‍ഷത്തെ ബിജെപിയുടെ ഭരണത്തില്‍ മനം മടുത്ത ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നെന്ന സൂചനയാണ് നിലവില്‍ വരുന്നത്.

മിസോറാമില്‍  കോണ്‍ഗ്രസും  മിസോ നാഷണല്‍ ഫണ്ടും ഒപ്പത്തിനൊപ്പമാണ് നില്‍ക്കുന്നത്. നേരിയ മുന്നേറ്റം എം എന്‍ എഫിനാണ്.  നിലവില്‍ കോണ്‍ഗ്രിന്‍റെ ലാല്‍ തന്‍വാലയാണ് മിസോറാം ഭരിക്കുന്നത്.

ഛത്തീസ്ഘണ്ഡില്‍ ഒരു സമയത്ത് ബിജെപി മുന്നിലേക്ക് വന്നെങ്കിലും, വീണ്ടും പിന്നിലേക്ക് പോയി. സംസ്ഥാനത്ത് അജിത് ജോഗിയുടെ പാര്‍ട്ടി നിര്‍ണായക സാനിധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ലീഡ് ചെയ്യുന്ന പ്രമുഖരില്‍ അജിത് ജോഗിയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി രമണ്‍ സിംഗ് പിന്നിലാണ്.

തെലങ്കാനയിൽ എക്സിറ്റ് പോളുകള്‍ ശരിയെന്ന് തെളിയിച്ച്  ടിആർഎസ് മുന്നോട്ട്. കോൺഗ്രസ് ടിഡിഎസ് സഖ്യമാണ് ഇവിടെ എതിരാളി കള്‍.

5 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞടുപ്പിന്‍റെ ഫലം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നിര്‍ണായകമാണ്.

രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞെഞെടുപ്പാണ് ക‍ഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നത്. നിലവില്‍ ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News