നിര്‍ണായക നീക്കവുമായി രാഹുല്‍ ഗാന്ധി; കെ.സി വേണുഗോപാല്‍ രാജസ്ഥാനിലേക്ക്

ദില്ലി: രാജസ്ഥാനിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ കെ.സി വേണുഗോപാലിനെ അടിയന്തരമായി ജയ്പൂരിലേക്ക് അയച്ച് രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വയ്ക്കുന്നത്.

ലഭ്യാകുന്ന ഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് 90 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ബിജെപി 60 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.

സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവര്‍ വ്യക്തമായ ലീഡ് നേടി. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും ലീഡ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News