മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുഖ്യമന്ത്രി ലാല്‍ തന്‍വാലയ്ക്ക് തോല്‍വി; എംഎന്‍എഫിന് മുന്നേറ്റം

ദില്ലി:രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളും ക‍ഴിഞ്ഞ തവണ കോണ്‍ഗ്രസിനെ കെെവെടിഞ്ഞപ്പോ‍ഴും ചേര്‍ത്ത് പിടിച്ച മിസോറാം ഈ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ കെെവെടിഞ്ഞു. മുഖ്യമന്ത്രി ലാല്‍ തന്‍വാലയ്ക്ക് തോല്‍വി.

സംസ്ഥാനത്ത് 40 സീറ്റുകളില്‍ നടന്ന ഇലക്ഷനില്‍ മിസോറാം നാഷണല്‍ ഫണ്ട് (എം എന്‍എഫ്) വ്യക്തമായി മുന്നേറുന്നു. ഭരണവിരുദ്ധവികാരവും പാര്‍ട്ടിക്കളുള്ളിലെ പ്രശ്നങ്ങളും ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുന്നു.

എംഎന്‍എഫ് അധികാരത്തിലെത്തുന്നതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലെന്ന സ്ഥിതിയാകും.

ക‍ഴിഞ്ഞ ഇലക്ഷനില്‍ കോണ്‍ഗ്രസിന് 34 സീറ്റ് നേടിയപ്പോള്‍ എംഎന്‍എഫിന് 5 സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം തോറ്റു. 1993 മുതല്‍ ബിജെപി മത്സരിയ്‌ക്കുന്നുണ്ടെങ്കിലും മിസോറാമില്‍ ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News