രണ്ടുവര്‍ഷത്തിലേറെയായിയുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ സാമ്പത്തിക വര്‍ഷം തന്നെ കെടിഎം 790 ഡ്യൂക്ക് ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ബൈക്ക് ആദ്യം പിറന്നത്.
കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ട്വിന്‍ എഞ്ചിന്‍ തുടിക്കുന്ന ആദ്യ ബൈക്കാണ് 790 ഡ്യൂക്ക്. 799 സിസി എഞ്ചിന് 105 bhp കരുത്തും 85 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്.
ക്രോമിയം മോളിബ്ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്. 43 mm WP അപ്സൈഡ് ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്സോര്‍ബര്‍ പിന്നിലും സസ്പെന്‍ഷന്‍ നിറവേറ്റും.
വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്കാണ് ഒരുങ്ങുന്നത്. പിന്‍ ടയറില്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്ക് ബ്രേക്കിംഗ് നിര്‍വഹിക്കും. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790 ഡ്യൂക്കില്‍ കെടിഎം ഉറപ്പുവരുത്തുന്നുണ്ട്.
മിഡില്‍വെയ്റ്റ് ബൈക്ക് വിഭാഗത്തില്‍ കെടിഎം 790 ഡ്യൂക്കിന്റെ വരവ് ഏവരും ഏറെനാളായി കൊതിക്കുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഴുലക്ഷം രൂപ മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം.
ഇന്ത്യന്‍ വിപണിയില്‍ കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 മോഡലുകളാണ് 790 ഡ്യൂക്കിന്റെ എതിരാളികള്‍

Get real time update about this post categories directly on your device, subscribe now.