തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട ചര്‍ച്ച

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം പിടിക്കാന്‍ ക‍ഴിയാതെ പോയ ചരിത്രമാണ് കോണ്‍ ഗ്രസിന് ഉളളത്. ആ തെറ്റ് ഇത്തവണയും കോണ്‍ഗ്രസ് ആവര്‍ത്തിക്കില്ലെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ തിരക്കിട്ട ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.

തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് ഇനി ശ്രമിക്കുക. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, ഭരണം പിടിക്കാന്‍ ക‍ഴിയെതെ പോയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.

അത് ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുകയെന്ന് ഉറപ്പാണ്. ആദ്യഫലം പുറത്തു വന്നതോടെ കോണ്‍ഗ്രസിന്‍റെ വ്യക്തമായ മുന്നേറ്റമാണ് ദൃശ്യമായത്. അതോടെ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ക്യാംപില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

രാജസ്ഥാനില്‍ ഫലം ആദ്യഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഉറപ്പായതോടെ എഐസിസി ജനറല്‍ സെക്രട്ടരി കെസി വേണുഗോപാലിനെ അവിടേക്ക് അയച്ചു കൊണ്ട് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News