നിര്‍ണായക നീക്കവുമായി മായാവതി

നിര്‍ണായക നീക്കവുമായി മായാവതി. വിജയിച്ച എല്ലാ എം എല്‍എമാരെയും മായാവതി ഡല്‍ഹിയിലേക്ക് വി‍ളിപ്പിച്ചു. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം പോരാടുന്ന മധ്യപ്രദേശില്‍ മായാവതിയുടെ ബി എസ് പി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ ഇവരുടെ പിന്തുണ തേടാന്‍ കോണ്‍ഗ്രസും ബിജെപിയും നിര്‍ബന്ധിതരാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മായാവതി എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News