അയോധ്യയും പശുസംരക്ഷണവും ഗുണം ചെയ്തില്ല; ഹിന്ദി ബല്‍റ്റിലെ പരാജയത്തില്‍ ഞെട്ടി ബിജെപി

ഹിന്ദി ബല്‍റ്റിലെ പരാജയത്തില്‍ ഞെട്ടി ബിജെപി. അയോധ്യയും പശുസംരക്ഷണവും ഉയര്‍ത്തിയ പ്രചാരണം ഗുണം ചെയ്തില്ല.രാജസ്ഥാനിലും,മധ്യപ്രദേശിലും, ചത്തീസ്ഗഡിലും കാര്‍ഷിക പ്രശ്‌നങ്ങളും സാമ്പത്തിക തകര്‍ച്ചയും ബിജെപിയുടെ അടിത്തറയിളക്കി.

മോദി കര്‍ഷക വിരോധിയെന്ന് മുദ്രാവാക്യവുമായി പ്രചാരണം നടത്തിയ സിപിഐഎമ്മിന് രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ മുന്നേറ്റം ഉണ്ടാക്കാനായത് മോദി തരംഗത്തിന് തിരിച്ചടിയായി.

രണ്ട് പതിറ്റാണ്ടായി ഹിന്ദി ബല്‍റ്റില്‍ തുടരുന്ന ആധിപത്യം നഷ്ട്ടമായി. രാജസ്ഥാനിലെ പരാജയം ബിജെപി പ്രതീക്ഷിച്ചതാണങ്കിലും മധ്യപ്രദേശ്, ചത്തീസ്ഗഡ് തിരിച്ചടികള്‍ കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടലില്‍ ഉണ്ടായിരുന്നതല്ല. ഗുജറാത്തില്‍ മോദി ഉണ്ടാക്കിയെടുത്തതിന് സമാനമായ സാമ്യാജ്യമാണ് ശിവരാജ്‌സിങ്ങ് ചൗഹാന്‍ മധ്യപ്രദേശിലും, രമണ്‍സിങ്ങ് ചത്തീസ്ഗഡിലും ഒരുക്കിയിയെടുത്ത്.

നിയമസഭയ്ക്കുള്ളിലും പാര്‍ടിക്കുള്ളിലും പതിനഞ്ച് കൊല്ലമായി എതിരാളിയില്ലാത്ത മുഖ്യമന്ത്രിമാര്‍.വര്‍ഗിയത പരിപോക്ഷിപ്പിച്ച് ഓരോ തവണയും സീറ്റും, വോട്ട് ഷെയറും വര്‍ദ്ധിപ്പിച്ചു. ഇതിലാണിപ്പോള്‍ ഇളക്കമുണ്ടായത്. രാജസ്ഥാന്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായി 65 ലോക്‌സഭാ സീറ്റുകളില്‍ 60ലും 2014ല്‍ വിജയിച്ചത് ബിജെപി. നിയമസഭാ ഫലം വിലയിരുത്തുമ്പോള്‍ ഇതില്‍ 40 സീറ്റുകളില്‍ ബിജെപി ഭൂരിപക്ഷം നഷ്ട്ടമായി.

കേവലം നിയമസഭാ പരാജയത്തിനപ്പുറം മോദിയെ ഭയപ്പെടുത്തുന്നത് ഇത്തരം കണക്കുകളാണ്.നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സംഘപരിവാറും ആര്‍എസ്.എസും സജീവമാക്കിയ അയോധ്യ വിഷയം തിരിച്ചടിയായി.

നോട്ട്മാറ്റം, ജി.എസ്.ടിയും തകര്‍ത്ത വ്യവസായമേഖലയും പ്രതികരിച്ചു.കാര്‍ഷിക പ്രശ്‌നങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ സമീപനമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ച് മറ്റൊരു പ്രധാന വിഷയം. രാജസ്ഥാന്‍ ആദ്യമായി കര്‍ഷക ആത്മഹത്യക്ക് സാക്ഷ്യം വഹിച്ചു. മധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് നേരെ പോലീസ് വെടിവയ്പ്പുണ്ടായി.

കര്‍ഷകര്‍ക്ക് മേല്‍കൈയുള്ള മണ്ഡലങ്ങളില്‍ എല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു.രാജസ്ഥാനിലും,മധ്യപ്രദേശിലും കോണ്‍ഗ്‌രസിനൊപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞെങ്കിലും ചത്തീസ്ഗഡില്‍ അമ്പേ പരാജയപ്പെട്ട ക്ഷീണം പരിഹരിക്കുക എളുപ്പമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News