രണ്ടാമൂഴം കേസ്; സംവിധായകന്റെ അപ്പീല്‍ കോടതി ജനുവരി 15 ന് പരിഗണിക്കും

രണ്ടാമൂഴം കേസില്‍ മധ്യസ്ഥനെ ഒഴിവാക്കിയ മുന്‍സിഫ് കോടതി വിധിക്കെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് കോടതി ജനുവരി 15 ലേക്ക് മാറ്റി. കേസില്‍ കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതിയാണ് വാദം കേള്‍ക്കുക.

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയായ രണ്ടാമൂഴം സിനിമയാക്കാന്‍ നല്‍കിയ കാലാവധി കഴിഞ്ഞതതോടെയാണ് ശ്രീകുമാര്‍ മേനോനതിരെ എം ടി കോടതിയെ സമീപിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് എം ടി തിരക്കഥ തയ്യാറാക്കി നല്‍കിയത്. തിരക്കഥ ഉപയോഗിക്കരുതെന്ന മുന്‍സിഫ് കോടതി ഉത്തരവ് നിലനില്‍ക്കുകയാണ്.

പ്രശ്‌നത്തില്‍ ശ്രീകുമാര്‍ മേനോന്‍ എം ടി യെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും കേസില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥന്‍ വഴി പ്രശ്‌ന പരിഹാരം സാധ്യമാക്കാനുള്ള വഴികളാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആലോചിക്കുന്നത്.

കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതിയിലെ വിശദമായ വാദത്തിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News