കര്‍ഷകര്‍ തന്നെയാണ് കരുത്ത്; രാജസ്ഥാനില്‍ സിപിഎെഎമ്മിന് ചരിത്ര മുന്നേറ്റം; മത്സരിച്ചത് 28 സീറ്റില്‍, നേടിയത് നാല് ലക്ഷത്തിലേറെ വോട്ടുകള്‍

കര്‍ഷക സമരങ്ങള്‍ നല്‍കിയ കരുത്തില്‍ ജനവിധി തേടിയ രാജസ്ഥാനില്‍ സിപിഐമ്മിന് രണ്ട് സീറ്റുകളില്‍ വിജയം. ഭാദ്ര, ദുംഗര്‍ഗഡ് സീറ്റുകളിലാണ് സിപിഐഎം വിജയിച്ചത്.

ഭാദ്രയില്‍ ബല്‍വാന്‍ പൂനിയ 20000ലേറെ വോട്ടുകള്‍ക്കും ദുംഗര്‍ഗഡില്‍ ഗിര്‍ദാരി മാഹിയ 23896 വോട്ടുകള്‍ക്കും വിജയിച്ചു.

28 സീറ്റുകളില്‍ ജനവിധി തേടിയ സിപിഐഎം ചരിത്രത്തിലാദ്യമായി നാല് ലക്ഷത്തിലേറെ വോട്ടുകളും സ്വന്തമാക്കി.

ബിജെപി സീറ്റുകളിലായിരുന്നു നേട്ടം എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ഇതോടെ സിപിഐഎമ്മിന് 8 സംസ്ഥാനങ്ങളില്‍ നിയമസഭാംഗങ്ങളായി. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

സിപിഐമ്മിന്റെയും കിസാന്‍സഭയുടെയും നേതൃത്വത്തില്‍ രാജസ്ഥാനില്‍ നടത്തിയ അണമുറിയാത്ത കര്‍ഷക പോരാട്ടങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് 2 സീറ്റുകളിലെ വിജയം.

വര്‍ഗീയതയ്‌ക്കെതിരെ കര്‍ഷക – വികസന വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു സിപിഐഎം ഇത്തവണ രാജസ്ഥാനില്‍ ജനവിധി തേടിയത്.

28 സീറ്റുകളില്‍ മത്സരിച്ച സിപിഐഎമ്മിന് രണ്ട് പേരെ നിയമസഭയിലെത്തിക്കാനായി. ഭാദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയ 20000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനും ദുംഗര്‍ഗഡില്‍ ഗിര്‍ദാരി മാഹിയ 23896 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമാണ് വിജയിച്ചത്.

ബിജെപി സിറ്റിംഗ് സീറ്റുകളിലായിരുന്നു സിപിഐഎമ്മിന്റെ വിജയമെന്നത് വിജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.

റായ് സിംഗ് നഗര്‍, ഡോഡ് മണ്ഡലങ്ങളില്‍ സിപിഐമ്മിന് രണ്ടാം സ്ഥാനത്തേക്ക് എത്താനായി. ഇതിന് മുന്‍പ് മികച്ച പ്രകടനം നടത്തിയ 2008ല്‍ 390440 വോട്ടുകളാണ് സിപിഐഎം നേടിയത്.

എന്നാല്‍ ഇത്തവണയാകട്ടെ വോട്ട് നേട്ടം 420000 കടത്താനായി ആയി. പല മണ്ഡലങ്ങളിലും സിപിഐഎം ഇത്തവണ വോട്ട് നിലയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ലോക് താന്ത്രിക് മോര്‍ച്ച എന്ന പേരില്‍ 7 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുന്നണിയായാണ് സിപിഐഎം മത്സരിച്ചത്. ഈ മുന്നണിയിലെ ആര്‍എല്‍ഡിയും ഒരു സീറ്റ് വിജയിച്ചു.

രാജസ്ഥാനിലെ രണ്ട് സീറ്റ് നേട്ടത്തോടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ സിപിഐഎമ്മിന് പ്രതിനിധികളായി.പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്ന സിപിഐഎം നിലപാടിന് ഉത്തരേന്ത്യയിലും സ്വീകാര്യത ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News