മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചു. ഉര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലേക്കാണ് ശക്തികാന്തയുടെ നിയമനം.

മുന്‍ ധനകാര്യ സെക്രട്ടറിയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്തയുടെ നിയമനം മൂന്ന് വര്‍ഷത്തേക്കാണ്.

തിങ്കളാഴ്ചയായിരുന്നു ഉര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. വെള്ളിയാഴ്ച ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് ഉര്‍ജിത് രാജിവെച്ചത്.

വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് ഉര്‍ജിത് പട്ടേല്‍ രാജിക്കത്തില്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നതയാണ് രാജിക്ക്‌ വഴിയൊരുക്കിയത്.

ആര്‍ബിഐയുടെ കരുതല്‍ധനത്തില്‍ ഒരു ഭാഗം പിടിച്ചുവാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തെ ഉര്‍ജിത് ശക്തമായി എതിര്‍ത്തിരുന്നു.

രാജ്യത്തെ ബാങ്കിങ് സംവിധാനം സുതാര്യമാക്കുന്നതിനായി ഉര്‍ജിത് സ്വീകരിച്ച പല നടപടികളെയും സര്‍ക്കാരും നിശിതമായി വിമര്‍ശിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here