പന്തളത്ത് എസ്ഡിപിഎെ അക്രമം തുടരുന്നു; സിപിഎെഎം ഏരിയാ സെക്രട്ടറിയുടെ വീടാക്രമിച്ച് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പന്തളം: പന്തളത്ത് പട്ടാപ്പകല്‍ സിപിഐ എം പന്തളം ഏരിയ സെക്രട്ടറി അഡ്വ കെ ആര്‍ പ്രമോദ് കുമാറിന്റെ വീട് എസ്ഡിപിഐ ക്രിമിനല്‍ സംഘം തകര്‍ത്തു.

ചൊവ്വാഴ്ച പകല്‍ ഒന്നിനാണ് സംഭവം. മൂന്ന് ബൈക്കുകളിലായി ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം കുന്നിക്കുഴിയിലുള്ള പ്രമോദ് കുമാറിന്റെ കൂടത്തിങ്കല്‍ വീടിന് നെരെ ആക്രമണം നടത്തുകയായിരുന്നു.

കമ്പി വടികളും മഴുവുമായി എത്തിയ സംഘം വീടിന്റെ മുമ്പിലുള്ള മൂന്ന് ജനലുകളുടെ ഗ്ലാസ്സുകളും വീടിന്റെ ഉമ്മറവും, അടിച്ച് തകര്‍ത്തു.

ഈ സമയം അസുഖബാധിതനായ പ്രമാദ് കുമാറും, ഭാര്യ രതിയും, മകന്‍ അര്‍ജുനനും വീടിനുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ശബ്ദം കേട്ട് വെളിയിലിറങ്ങിയ അര്‍ജുനനെ, അവനെ വെട്ടെടാ എന്ന് ആക്രോശിച്ച് ആക്രമിച്ചു.

ഇതിനിടെ അര്‍ജുനന് കാലിന് വെട്ടേറ്റു. പരിക്കേറ്റ അര്‍ജുനനെ പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയാണ് സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ പന്തളം ജംഗ്ഷന് സമീപമുള്ള ദക്ഷിണ മൊബൈല്‍ കട അടിച്ച് തകര്‍ത്തത്.

പ്രമോദ് കുമാറിന്റെ വീട് സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി ഡി ബൈജു, പി ബി ഹര്‍ഷകുമാര്‍, അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് , പന്തളം ഏരിയ ആക്ടിംഗ് സെക്രട്ടറി ഇ ഫസല്‍,

ജില്ലാ കമ്മറ്റിയംഗം പി കെ കുമാരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തിന്‍ പന്തളം ഏരിയ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ പിടികൂടെണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here