ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; ആത്മവിശ്വാസത്തേക്കാളേറെ തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന് ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്: യെച്ചൂരി

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾകൊണ്ട് സാധാരണ ജനങ്ങള്‍ അനുഭവിച്ച ദുരിതവും അസംതൃപ്തിയുമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമായത്.

ബിജെപിയില്‍ ജനങ്ങള്‍ക്കുള്ള അവിശ്വാസം തന്നെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കർഷകർ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ബിജെപി ഭരമത്തിന്‍കീ‍ഴില്‍ നിരാശരായിരുന്നു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും അവര്‍ ലംഘിച്ചു.

ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടുന്ന വിഭവങ്ങള്‍ ബി.ജെ.പി ഭരണത്തിൻകീഴിൽ കൊള്ളയടിച്ചിരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം ബിജെപി-ആർഎസ്എസ് സംഘപരിവാര്‍ സംഘങ്ങള്‍ രാജ്യത്താകെ വർഗീയ ധ്രുവീകരണം ഉയർത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.

ഹിന്ദുത്വ വർഗീയ വോട്ടിംഗ് ബാങ്കുകളെ ഒന്നിപ്പിക്കാൻ ദളിതർക്കും മുസ്ലീങ്ങൾക്കും എതിരെ ഉയർന്നുവരുന്ന ആക്രമണങ്ങൾ രാജ്യത്താകമാനം ക‍ഴിഞ്ഞ നാളുകളില്‍ നമ്മള്‍ കണ്ടു.

ഇത് ജനങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ മൂന്ന് ഘടകങ്ങളെയും പരിണിതഫലമാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍,ജനങ്ങളുടെ ആശങ്കകളെ പരിഹരിക്കാനും അവർക്ക് ആശ്വാസം പ്രദാനംചെയ്യാനുമുള്ള ചുമതലയാണ് ഈ സംസ്ഥാനങ്ങളിലെ പുതിയ ഗവൺമെന്‍റിനുള്ളത്. ഈ ദിശയിലേക്ക് പുതിയ സര്‍ക്കാരുകള്‍ അവരുടെ നയങ്ങള്‍ മാറ്റണമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News