ജോലിക്കിടെ ട്രാഫിക്ക് എഎസ്ഐയെ മര്‍ദ്ദിച്ചു; യുവാവ് പിടിയില്‍

ജോലിക്കിടെ ട്രാഫിക്ക് എ.എസ്.ഐയെ മര്‍ദ്ദിച്ച കേസില്‍ യുവാവ് പിടിയില്‍. തോക്കുപാറ സ്വദേശി മുരുകനെ മൂന്നാര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ക‍ഴിഞ്ഞ ദിവസമാണ് ട്രാഫിക് ജോലിക്കിടെ മുരുകന്‍ എസ്. ഐ.യെ മര്‍ദ്ദിച്ചത്. ക്ഷേത്രത്തിലെ ചിറപ്പ് മഹോല്‍സവവുമായി ബന്ധപ്പെട്ട ഘോഷയാത്ര നടക്കുന്നതിനിടയിലേക്ക് മുരുകന്‍ മദ്യപിച്ച് അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചെത്തിയതാണ് സംഭവത്തിന്‍റെ തുടക്കം.

വിശ്വാസികള്‍ക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ മുരുകനെ മൂന്നാര്‍ എസ്.ഐ ഫക്രൂദ്ദീന്‍ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു.

പിന്നീട് ട്രാഫിക്ക് എ.എസ്.ഐ പ്രകാശ് മുരുകനെ പിടികൂടി. പ്രതിയെ പോലീസ് ജീപ്പില്‍ കയറ്റുന്നതിനിടെ എ.എസ്.ഐ പ്രകാശനെ മര്‍ദ്ദിച്ച് രക്ഷപ്പെടുകയായിരുന്നു.

മുഖത്തും കൈയ്ക്കും മുതുകിലും പരിക്കേറ്റ എ.എസ്.ഐ പ്രകാശന്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. രക്ഷപ്പെട്ട പ്രതിയെ പിന്നീട് മൂന്നാര്‍ എസ് ഐ ശ്യാംകുമാറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here