സൂക്ഷിക്കണം ; ഈ നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന അജ്ഞാത ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി പൊലീസ്. +591 ല്‍ ആരംഭിക്കുന്ന നമ്പറില്‍ നിന്നും വരുന്ന കോളുകള്‍ ശ്രദ്ധിക്കണമെന്നും അത്തരം നമ്പറുകളിലേക്ക് തിരിച്ചു വിളിക്കരുതെന്നും പൊലീസ് പറയുന്നു.

സെെബര്‍ സെല്ലിന് ഇത്തരത്തില്‍ നിരവധി പരാതികളാണ് ലഭിക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നുളളതാണ് +591 എന്ന മൂന്നക്കത്തില്‍ തുടങ്ങുന്ന ഫോണ്‍ നമ്പര്‍. ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ആവശ്യപ്പെട്ടാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും അത്തരം കോളുകളോട് ശ്രദ്ധയോടു കൂടി പ്രതികരിക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

.+591 ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു. ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News