നിര്‍ണായക മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയെ ഒരു ഗോളിന് മറികടന്ന് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ കടന്നു. 4-ാം മിനിറ്റില്‍ മുഹമ്മദ് സലായാണ് ചെമ്പടയുടെ ഗോള്‍ നേടിയത്. ജയത്തോടെ ലിവര്‍പൂളിനും നാപ്പോളിക്കും 9 പോയന്‍റ് വീതമായി.
ഗോള്‍ വ്യത്യാസവും പരസ്പരം കളിച്ചപ്പോഴുള്ള ഗോളുകളും തുല്യം. ഒടുവില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്‍റെ ആനുകൂല്യത്തില്‍ ലിവര്‍പൂള്‍ നോക്കൗട്ടിലെത്തുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ സമനിലയില്‍ പിടിച്ച് ടോട്ടന്‍ഹാം അവസാന 16ലെത്തി. തോറ്റാല്‍ പുറത്താകുമെന്ന ഘട്ടത്തില്‍ 85-ാം മിനിറ്റില്‍ ലൂക്കാസ് മോറയുടെ ഗോളിലാണ് ടോട്ടന്‍ഹാം ബാഴ്സയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചത്.
ഇതോടെ ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിയ ടോട്ടന്‍ഹാം നോക്കൗട്ടില്‍ കടക്കുകയായിരുന്നു. ടോട്ടന്‍ഹാമിന്‍റെ മുന്നേറ്റത്തോടെ ഇന്‍റര്‍ മിലാന്‍ നോക്കൗട്ട് കാണാതെ പുറത്തായി. തുല്യ പോയന്‍റുമായി അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയതായിരുന്നു ടോട്ടന്‍ഹാമും ഇന്‍ററും.
പി.എസ്.വി ഐന്തോവനായിരുന്നു ഇന്‍ററിന്‍റെ എതിരാളി. 13-ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയിലൂടെ പി എസ് വി ആദ്യം സ്‌കോര്‍ ചെയ്തെങ്കിലും രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ മൗറോ ഇകാര്‍ഡി അവരെ ഒപ്പമെത്തിച്ചു.
പി എസ് വിക്കെതിരെ തോല്‍വി ഒഴിവാക്കിയെങ്കിലും ബാഴ്സയ്ക്കെതിരെ ടോട്ടനം സമനില നേടിയതോടെയാണ് ഗോള്‍ ശരാശരിയില്‍ ഇന്‍റര്‍ പുറത്തായത്.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ റെഡ് സ്റ്റാറിനെ പരാജയപ്പെടുത്തി പി എസ് ജി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരേ നാലു ഗോള്‍കള്‍ക്കായിരുന്നു അവരുടെ ജയം എഡിന്‍സന്‍ കവാനി (9), നെയ്മര്‍ (40), മാര്‍ക്കിന്യോസ് (74), കൈലിയന്‍ എംബാപ്പെ (90+2) എന്നിവരാണ് പി.എസ്.ജിക്കായി സ്‌കോര്‍ ചെയ്തത്.
Get real time update about this post categories directly on your device, subscribe now.