പുതിയ ആര്‍ബിഐ ഗവര്‍ണറുടെ യോഗ്യത എംഎ ഹിസ്റ്ററി മാത്രം; സാമ്പത്തിക വിദ്യാഭ്യാസ യോഗ്യതയില്ലാത്തയാള്‍ ആര്‍ബിഎെ തലപ്പത്തെത്തുന്നത് ആദ്യം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായി നിയമിതനായ ശക്തികാന്ത് ദാസിന്റെ വിദ്യാഭ്യാസ യോഗ്യത എം.എ. ഹിസ്റ്ററി മാത്രം.

രാജ്യത്തെ ഉന്നത ബാങ്കിന്റെ തലപ്പത്ത് സാമ്പത്തിക വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരാള്‍ എത്തുന്നത് ആദ്യം. സാമ്പത്തികത്തില്‍ ഡോക്ടറേറ്റുള്ള രഘുറാം രാജന്‍,ഉര്‍ജിത് പട്ടേല്‍ തുടങ്ങിയവരുടെ പിന്‍ഗാമിയാണ് ഹിസ്റ്ററിയില്‍ എം.എ മാത്രമുള്ള ശക്തികാന്ത് ദാസിനെ നരേന്ദ്രമോദി നിയോഗിച്ചത്.

അതേ സമയം ശക്തി കാന്ത് അഴിമതികാരാനായ ഉദ്യോഗസ്ഥനാണെന്ന ആരോപണവുമായി ബിജെപി രാജ്യസഭ എം.പി സുബ്രഹമണ്യം സ്വാമിയും രംഗത്ത് എത്തി.

റിസര്‍വ്വ് ബാങ്കിന്റെ തലപ്പത്ത് എത്തുന്ന മോദി വിശ്വസ്തനും മുന്‍ ഫിനാന്‍സ് സെക്രട്ടറിയുമായ ശക്തികാന്ത് ദാസിന്റെ വിദ്യാഭ്യാസ യോഗ്യതയാണ് സോഷ്യല്‍ മീഡിയിലെ പുതിയ ചര്‍ച്ച വിഷയം.

ഹിസ്റ്ററിയില്‍ എം.എ മാത്രമാണ് ശക്തികാന്ത് ദാസിനുള്ളതെന്ന് അദേഹത്തിന്റെ പഴയ സഹപാഠികള്‍ പലരും ട്വീറ്റ് ചെയ്തു.രാജ്യത്തെ സാമ്പത്തികനയങ്ങളുടെ നട്ടെല്ലായ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി മൂന്ന് വര്‍ഷത്തേയ്ക്കാണ് ശക്തികാന്ത് ദാസിന്റെ നിയമനം.

എക്കണോമിക്‌സില്‍ അടിസ്ഥാന വിദ്യാഭ്യാസയോഗ്യതപോലും ഇദേഹത്തിനില്ല. സാമ്പത്തികത്തില്‍ പിഎച്ചഡി കഴിഞ്ഞവരും ഈ മേഖലയില്‍ അന്താരാഷ്ട്ര രംഗത്ത് കഴിവ് തെളിയിച്ചവരും പ്രഗല്‍ഭരായവരുമാണ് റിസര്‍വ്വ്ബാങ്കിന്റെ ചമുതല ഇന്ത്യ ഏല്‍പ്പിക്കാറുള്ളത്.

എന്നാല്‍ നോട്ട്‌നിരോധനത്തെ മോദിയ്ക്ക് വേണ്ടി ശക്തമായി ന്യായീകരിച്ച ഉദ്യോഗസ്ഥന്‍ എന്നതാണ് ശക്തികാന്തില്‍ മോദി കണ്ട യോഗ്യതയെന്ന് സോഷ്യല്‍മീഡിയ പരിഹസിക്കുന്നു.

നോട്ട് നിരോധനത്തെ ന്യായീകരിച്ച് ധനമന്ത്രാലയത്തില്‍ വാര്‍ത്താസമ്മേളനം നടത്താറുള്ള ഉദ്യോഗസ്ഥനായിരുന്നു ഉദേഹം. പുതിയ ഒരു പേരും സോഷ്യല്‍ മീഡിയ ചാര്‍ത്തി നല്‍കിയിട്ടുണ്ട്, മോദിനോമിക്‌സ്.

സാമ്പത്തിക വിദഗ്ദ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍സിങ്ങ്, സാമ്പത്തിക രംഗത്തെ പ്രഗല്‍ഭരായ രഘുറാം രാജന്‍, ഊര്‍ജിത് പട്ടേല്‍ എന്നിവര്‍ ഇരുന്ന കസേരയിലേയ്ക്കാണ് ശക്തികാന്ത് എത്തുന്നത്.

അതേ സമയം സാമ്പത്തികത്തില്‍ ഡിപ്ലോമ കോഴ്‌സുകള്‍ കഴിഞ്ഞതായി ഇദേഹത്തിന്റെ വിക്കീപീഡിയ പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫിനാന്‍സ് സെക്രട്ടറി എന്ന രീതിയില്‍ ശക്തികാന്ത്ദാസിന്റെ പ്രവര്‍ത്തനം അഴിമതി നിറഞ്ഞതാണന്ന ആക്ഷേപം ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചു.

മുന്‍ ധനമന്ത്രി പി.ചിന്ദംബരത്തിന് വേണ്ടി നിയമവിരുദ്ധ നീക്കങ്ങള്‍ നടത്തിയ ശക്തികാന്ത് ദാസിനെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കിയതായും സുബ്രഹ്മണ്യം സ്വാമി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News