യൂബര്‍ ഈറ്റ്സില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടെപ്പം ഡെലിവറി ബോയ് നല്‍കിയത് തുടയ്ക്കൊപ്പമെത്തുന്ന അടിവസ്ത്രവും; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ

യുബര്‍ ഈറ്റ്‌സില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അങ്ങനെയുള്ളവര്‍ക്കൊരു നിരാശ വാര്‍ത്ത. യൂബര്‍ ഈറ്റ്സില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടെപ്പം ഡെലിവറി ബോയ് നല്‍കിയത് തുടയ്ക്കൊപ്പമെത്തുന്ന അടിവസ്ത്രവും കൂടിയാണ്.

ഫ്ളോറിഡയിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. ഒരു ജാപ്പനീസ് ഹോട്ടലില്‍ നിന്നും ഫ്ളോറിഡയിലെ മിയാമിയില്‍ നിന്ന് ലിയോ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തെ കുറിച്ച് ലിയോ പറയുന്നതിങ്ങനെ:

ഓര്‍ഡര്‍ ചെയ്ത പ്രകാരം ഭക്ഷണമെത്തിയപ്പോള്‍ ഞാന്‍ ചെന്നു. എനിക്ക് പാക്കറ്റ് കൈമാറിയതും ഭക്ഷണം കൊണ്ടുതന്നയാള്‍ ഓടിപ്പോയി. ഇതെന്തൊരു വിചിത്രസംഭവമാണെന്ന് ഞാനോര്‍ക്കുകയും ചെയ്തു. മുറിയില്‍ ചെന്ന് പാക്കറ്റ് തുറന്നതും ഞാന്‍ ഞെട്ടിപ്പോയി.

തുടയ്ക്കൊപ്പമെത്തുന്ന ഒരു അടിവസ്ത്രമായിരുന്നു അതില്‍. അതും മലത്തിന്റെ നിറമുള്ള എന്തോ ഒന്ന് അതില്‍ പുരണ്ടിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ലിയോ ഹോട്ടലിലും പൊലീസിലും വിളിച്ച് പരാതിപ്പെട്ടു.

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ‘യൂബര്‍ ഈറ്റ്സ്’ പ്രതിനിധികള്‍ അറിയിച്ചു. ഭക്ഷണത്തിനായി ഇയാള്‍ അടച്ച പണം മുഴുവന്‍ തിരികെ നല്‍കിയിട്ടുണ്ട്. ഫോക്സ് ന്യൂസ് ആണ് ഈ വാര്‍ത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here