നൂറ്റിരണ്ടാം വയസിലും ആകാശത്ത് പാറിപ്പറന്ന് ഒരു അമ്മുമ്മ; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

സിഡ്നി: നൂറ്റിരണ്ടാം വയസിലും ആകാശത്ത് പാറിപ്പറന്ന് ഒരു അമ്മുമ്മ. കേള്‍ക്കുന്ന പലര്‍ക്കും ഇത് വ്ിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ സിഡ്‌നിയിലെ ഒരു അമ്മുമ്മ എല്ലാ പ്രായക്കാരെയും ഒരുപോലെ അമ്പരപ്പിക്കും. ഐറിന്‍ ഓ ഷീ എന്ന് നൂറ്റിരണ്ടു വയസുകാരിയാണ് മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ 14,000 അടി ഉയരത്തില്‍ പറന്നത്.

‘മോട്ടോര്‍ ന്യൂറോണ്‍’ രോഗികള്‍ക്കായി സഹായധനം കണ്ടെത്തുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനു വേണ്ടായണ് മുത്തശ്ശി ഈ ഉദ്യമത്തിന് മുതിര്‍ന്നത്. നല്ല യാത്രയായിരുന്നു, കാലാവസ്ഥയൊക്കെ വളരെ നല്ലതായിരുന്നു. അല്‍പം തണുപ്പുണ്ടായിരുന്നുവെന്ന് മാത്രം- മുത്തശ്ശി പറഞ്ഞു.

10 വര്‍ഷം മുമ്പ് ഐറിന്റെ മകള്‍മോട്ടോര്‍ ന്യൂറോണ്‍ എന്ന അസുഖം ബാധിച്ച് മരിച്ചിരുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പേരുണ്ടെങ്കിലും താന്‍ ആകാശയാത്രകളെ ഏറെ സ്നേഹിക്കുന്ന ഒരാള്‍ കൂടിയാണെന്ന് ഐറിന്‍ സന്തോഷം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News