96 ഇനി കന്നട പറയും; ജാനുവായി മലയാളികളുടെ സ്വന്തം ഭാവന

വ്യത്യസ്ത പ്രണയത്തിന്റെ കഥ പറയുകയും കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്കുള്ളില്‍ ഒരു നൊമ്പരം ബാക്കി നല്‍കുകയും ചെയ്ത ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ജീവിക്കുകയായിരുന്നു അവരുടെ കഥാപാത്രങ്ങളിലൂടെ.

ചിത്രത്തിലെ ഓരോ സീനുകളും പാട്ടുകളും എന്തിന് ശബ്ദങ്ങള്‍ പോലും പ്രേക്ഷകരെ സ്വാധീനിച്ചത് വലിയ രീതിയിലാണ്. ഇതാ ഇപ്പോള്‍ 96 ന്റെ കന്നഡ റീമേക്ക് പുറത്തു വരുന്നതായുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

പ്രീതം ഗുബ്ബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ഭാവനയാണ് ജാനുവായി എത്തുന്നത്. വിജയ് സേതുപതി അനശ്വരമാക്കിയ റാം എന്ന കഥാപാത്രമായി കന്നഡ താരം ഗണേഷും രംഗത്തെത്തും. 96 എന്നതിന് പകരം 99 എന്ന പേരിലാണ് കന്നഡയില്‍ ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News