ശബരിമല: സ്ഥിതിഗതികള്‍ തൃപ്തികരം നിരീക്ഷക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ശബരിമല നിരീക്ഷക സമിതി കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. നിലയ്‌ക്കലിൽ കുടിവെള്ളം, ടോയ് ലറ്റ് ഭക്ഷണം മെഡിക്കൽ എന്നി വിഷയങ്ങൾ തൃപ്തികരമാണെന്ന്‌ റിപ്പോർട്ട്‌.

നിലക്കലിൽ 935 ടോയ്‌ലറ്റുകൾ ഉണ്ട്‌. സ്‌ത്രീകൾക്ക് ആവശ്യമായ ടോ‌യ്‌ലറ്റുകൾ ഉണ്ടെന്നും റിപ്പോർട്ട്‌. അതേസമയം ചില കാര്യങ്ങൾ തൃപ്തികരമായല്ല നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

താമസത്തിനാവശ്യമായ ഷെഡുകൾ നിലക്കലിൽ അപര്യാപ്തമാണ്‌. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ആവശ്യമായ നടപടി സ്വീകരിക്കണം. പോലിസ് ബങ്കർ ശീതികരിക്കുന്നതിനനും നടപടി വേണമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here