പെണ്‍കുട്ടി ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ചെന്നൈ:  മദ്രാസ് ക്രിസ്ത്യന്‍ കോളെജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കോര്‍ട്ടില്‍ കുഴഞ്ഞവീണ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിക്കുകയായിരുന്നു.

തമിഴ്‌നാട് സ്വദേശി മഹിമ ജയരാജനാണ് മരിച്ചത്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലാണ് ഉച്ചവെയിലത്ത് പെണ്‍കുട്ടിയെ ബാസ്‌ക്കറ്റ്‌ബോള്‍ കളിപ്പിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് 120 മണിക്കൂറോളം ഗ്രൗണ്ടില്‍ ചിലവഴിച്ചാല്‍ മാത്രമേ ഇന്റേണലിനുള്ള രണ്ട് പോയിന്റ് ലഭിക്കുകയുള്ളു.

സാധാരണ ബാഡ്മിന്റന്‍ മാത്രം കളിക്കുന്ന മഹിമയെ അന്ന് നിര്‍ബന്ധിച്ച് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിക്കുകയായിരുന്നു. ജോഗിംഗ് കഴിഞ്ഞ് തളര്‍ന്നിരുന്ന മഹിമയെ വിശ്രമിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ലായെന്ന് സഹപാഠികള്‍ പറയുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. തളര്‍ന്നുവീണ ഉടന്‍ തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചേങ്കിലും രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ ആരും തന്നെ പൊലീസിനെ സമീപിച്ചിട്ടില്ല. കോളേജ് അധികൃതര്‍ മൗനം തുടരുകയാണ്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരയവരെ പുറത്താക്കണമെന്നും ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ നടത്തി വരുന്ന ക്രൂരത അവസാനിപ്പിക്കണെമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here