എമിറേറ്റ്‌സ് എയറിന്റെ ഫ്‌ളൈ ദുബായ്‌ വിമാനങ്ങള്‍ ഫെബ്രുവരിയോടെ കരിപ്പൂരിലിറങ്ങും

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് എമിറേറ്റ് എയറിന്റെ ഫ്‌ളൈ ദുബായ്‌ വിമാനങ്ങള്‍ ഫെബ്രുവരി മുതല്‍. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കിയതോടെയാണ് സൗദി എയര്‍ ലൈന്‍സിനുപിന്നാലെ ഫ്‌ളൈ ദുബായും കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നത്.

വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ തിരിച്ചെത്തി തുടങ്ങിയതോടെ മലപ്പുറത്തെ പ്രവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഏറെ ആശ്വാസമായി. ഹജ് ഉംറ യാത്രകളും കരിപ്പൂരില്‍നിന്ന് ക്രമീകരിച്ചു തുടങ്ങി. സൗദി എയര്‍ ലൈന്‍സിനു പിന്നാലെ കൂടുതല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ തിരിച്ചെത്തിത്തുടങ്ങി. .

ദിവസവും ഓരോ സര്‍വീസാണ് ക്രമീകരിക്കുന്നത്. എമിറേറ്റ്‌സ് എയറിന്റെ ഉന്നതസംഘം കരിപ്പൂരിലെത്തി പരിശോധന പൂര്‍ത്തിയാക്കി. 188 യാത്രക്കാരെ കയറ്റാവുന്ന ബോയിങ് 737800 ഇനത്തില്‍പ്പെടുന്ന എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുക. യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ മെച്ചപ്പെട്ട സര്‍വീസ് ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News