ശബരിമലയിലെ നിരോധനാജ്ഞ നീട്ടി; തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ തടസമില്ല

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി.

നിരോധനാജ്ഞ നാല് ദിവസം കൂടിയാണ് വീണ്ടും നീട്ടിയത്. ഡിസംബര്‍ 16ന് വരെയാണ് നിരോധനാജ്ഞ നീട്ടിയത്.

സന്നിധാനം, പമ്പ, നിലക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

പൊലീസിന്റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും.

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here