23ാം ചലചിത്രമേള മികവുറ്റതെന്ന് പ്രേക്ഷകര്‍; മത്സരവിഭാഗത്തിലുള്‍പ്പെടുത്തിയ മലയാള സിനിമകള്‍ക്കും മികച്ച സ്വീകാര്യത

പ്രളയ അതിജീവന പാതയിലെ ചലച്ചിത്ര മേള മികവുറ്റതെന്ന് സാക്ഷ്യപ്പെടുത്തി പ്രേക്ഷകർ. ലോക സിനിമാ – മത്സര വിഭാഗ ചിത്രങ്ങൾക്കായിരുന്നു ഏറെ പ്രിയം.

പതിവ് മേളകളിൽ നിന്നും വ്യത്യസ്തമായി മത്സരവിഭാഗത്തിൽ ഉൾപ്പെടെയുള്ള മലയാള സിനിമകൾക്കും വൻ സ്വീകാര്യത ലഭിച്ചു ഇത്തവണ മേളയിൽ.

പ്രളയം ആദ്യ ഘട്ടത്തിൽ 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മുകളിൽ ഒരു കരിനി‍ഴലായി ഉയർന്നെങ്കിലും അതിനെ അതിജീവിച്ചു. ഇന്നിപ്പോൾ മേള അവസാന ഘട്ടത്തിലത്തുമ്പോൾ എല്ലാവരും ഒരെ സ്വരത്തിൽ പറയുന്നു മികവുറ്റ മേ‍ള എന്ന്.

സാധാരണ മേളയിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഭൂരിഭാഗം പ്രദർശനങ്ങളും നിറസദസ്സിലായിരുന്നു. മത്സരവിഭാഗ ചിത്രങ്ങളുടെ പുന:പ്രദർശനത്തിന് പോലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

മത്സര വിഭാഗത്തില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങള്‍ക്കും വന്‍സ്വീകാര്യതയാണ് ഇക്കുറി മേളയില്‍ ലഭിച്ചത്.

ഒാരോ പാക്കേജുകളെയും പ്രേക്ഷകർ ഹൃദയത്തിലെറ്റുകയായിരുന്നു. മേളയിലെ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ ജൂറി അടക്കം പ്രശംസിച്ചിരുന്നു.

അതുകൊണ്ട് തന്നെ പ്രതിസന്ധികളെ അതിജീവിച്ച് മേള പൂർത്തിയാക്കുമ്പോൾ അക്കാദമിക്ക് അഭിമാനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News