ഇരുപത് മണിക്കൂറിനുള്ളില്‍ 6.7 മില്യണ്‍ കാ‍ഴ്ചക്കാര്‍; യുട്യൂബ് ട്രെന്‍റിംഗില്‍ ഒന്നാമത്; പേട്ടയുടെ ആദ്യ ടീസര്‍ തരംഗമാവുന്നു

രജനീകാന്ത് നായകനായി എത്തുന്ന പേട്ടയുടെ ആദ്യ ടീസർ പുറത്തിറങ്ങി. രജനിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് അണിയറക്കാര്‍ ടീസര്‍ പുറത്തുവിട്ടത്.

രണ്ടു ഗെറ്റപ്പിലാണ് രജനി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്.

ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നു. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.

ഇരുപത് മണിക്കൂറിനുള്ളില്‍ യുട്യൂബ് ട്രന്‍റിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ ടീസര്‍ ഇതിനോടകം 6.7 മില്ല്യണ്‍ ആളുകളാണ് ടീസര്‍ യുട്യൂബില്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News