ജനങ്ങളെ ആശങ്കയിലാഴ്ത്തി യുഎഇയില്‍ ഭൂചലനം

അബുദാബി: ജനങ്ങളെ ആശങ്കയിലാഴ്ത്തി യുഎഇയില്‍ ഭൂചലനം. യുഎഇയിലെ ഈസ്റ്റ് മസാഫിയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചു. അതേസമയം ഭൂചലനം അനുഭവപ്പെട്ടതായി മസാഫിയിലെ താമസക്കാരും അറിയിച്ചു. കൂടാതെ ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.59ന് ഇറാനിലെ ബന്തര്‍ അബ്ബാസിന് സമീപത്തും സമാന തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here