സെക്രട്ടറിയറ്റിന് മുന്നിലെ ബി.ജെ.പി. സമരപന്തലിന് മുൻപിൽ ആത്മഹത്യാശ്രമം; പൊലിസ് അന്വേഷണമാരംഭിച്ചു

ബിജെപിയുടെ സമരപന്തലില്‍ തീ കൊളുത്തി ആത്മഹത്യശ്രമം. ഇന്ന് പുലര്‍ച്ച ഒരു മണിയോടെയാണ് തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാല്‍ നായര്‍ ആത്മഹത്യ ശ്രമം നടത്തിയത്.

പൊളളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ അത്യഹിത വിഭഗത്തില്‍ പ്രവേശിച്ചിരക്കുകയാണ് .ഇയാള്‍ അയ്യപ്പഭക്തനാണെന്ന് ബിജെപിയും,സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സിപിഐഎം ഉം ആരോപണം ഉന്നയിച്ചു

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് നിരാഹാരം അനുഷ്ടിക്കുന്ന സികെ പദ്മനാഭന്‍റെ സമരപന്തലിനടുത്ത് മുട്ടട സ്വദേശിയായ വേണുഗോപാന്‍ നായര്‍ ആത്മഹത്യ ശ്രമം നടത്തിയത്.

പന്തലിന് എതിര്‍വശത്തുളള ഷോപ്പിംഗ് കോപ്ലക്സിന് മുന്നില്‍ വെച്ച് പെട്രോള്‍ ഒ‍ഴിച്ച് തീ വെച്ച ശേഷം പന്തലിന് അടുത്തേക്ക് നടന്ന വരികയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് പെട്ടെന്ന് തന്നെ തീ കെടുത്തിയ ശേഷം ആബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

90 ശതമാനത്തിലേറെ പൊളലലേറ്റ ഇയാളെ അത്യഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയ്യപ്പഭക്തനാണ് വേണുഗോപലെന്ന് രാത്രി തന്നെ ബിജെപി അവകാശപ്പെട്ടു.എന്നാല്‍ ഇയാള്‍ക്ക് എതെങ്കിലും പാര്‍ട്ടുമായി ബന്ധമില്ലന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.

രാത്രി 11 വരെ വീട്ടില്‍ ഉണ്ടായിരുന്ന ഇയാള്‍ എപ്പോള്‍ വീട്ടില്‍ നിന്ന് സംഭവം നടന്ന സ്ഥലത്തേക്ക് പോയി എന്നതിനെ പറ്റി വീട്ടുകാര്‍ക്കും ധാരണയില്ല

കുടുംബപ്രശ്നങ്ങള്‍ ഇയാളെ അലട്ടിയിരുന്നതാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. സംഭവത്തെ പറ്റി പോലീസ് അന്വേഷിക്കണമെന്ന് സിപിഐ എം നേതാവ് വി.ശിവന്‍കുട്ടിയും പറഞ്ഞു

ഫോറന്‍സിക്ക് വിദഗ്ദര്‍ സം‍ഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസിന്‍റെ ആവശ്യപ്രകാരം മജിസ്ട്രേറ്റ് ആശുപത്രിയെത്തി വേണുഗോപാലന്‍ നായരുടെ മൊ‍ഴി രേഖപെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News