നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള ബഹിഷകരിച്ചു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് നിയമ സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം.

സഭയുടെ അവസാന ദിവസമായ ഇന്നും പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. ചോദ്യേത്തരവേള ബഹിഷ്‌ക്കരിച്ച യുഡിഎഫ് എം എല്‍ എ മാര്‍ സഭാ കവാടത്തിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ശൂന്യ വേളയില്‍ തങ്ങള്‍ തിരികെ എത്തുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിക്കുന്നത്.

നിയമസഭ ആരംഭിച്ച് ഇതുവരെ രണ്ട് ദിവസം മാത്രമാണ് സഭാനടപടികള്‍ പൂര്‍ണമായും നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News