
തിരുവനന്തപുരം: തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ ബൈക്കും കാറും കത്തിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പറണ്ടോട് വലിയ കലുങ്ക് ബിസ്മി മന്‍സിലില്‍ നാസറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കും കാറുമാണ് കഴിഞ്ഞ രാത്രിയില്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി ഒന്നര മണിയോട് കൂടിയാണ് സംഭവം നടന്നത് എന്നാണ് നിഗമനം. കാര്‍പ്പോര്‍ച്ചും സിറ്റൗട്ടും മുഴുവനായും പുക കൊണ്ട് മൂടിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സംഭവത്തെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ ഇറങ്ങി തീ അണയ്ക്കുകയായിരുന്നു. പോലീസ് എത്തി സംഭവ സ്ഥലം നിരീക്ഷിച്ചതിനു ശേഷം നിയമ നടപടികള്‍ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here