നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം ഇന്ന് അവസാനിപ്പിക്കും.
ശബരിമലയില്‍ നടന്ന സംഘടിത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ക്രമസമാധാനം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് 144 പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്.
നിയമസഭ ഇന്നു സമാപിക്കുന്ന സാഹചര്യത്തിൽ പതിനൊന്നു മണിക്ക് നിയമസഭാകവാടത്തിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി അവസാനിപ്പിക്കും.
തുടർന്നു 11.15 നു കൻടോൻമെന്റ് ഹൗസിൽ ചേരുന്ന യു ഡി എഫ് നേതൃയോഗത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കും.
ശബരിമലയില്‍ 144 ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാന്‍ വേണ്ടിയല്ലെന്നും ബിജെപി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ അക്രമം അഴിച്ച് വിടുകയും സര്‍ക്കുലര്‍ ഉള്‍പ്പെടെ ഇറക്കി മനപ്പൂര്‍വം കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇവരെ തടയുന്നതിനാണ് നിരോധനാജ്ഞയെന്ന് സര്‍ക്കാര്‍ പലതവണ പ്രതിപക്ഷത്തോട് വിശദീകരിച്ചെങ്കിലും പ്രതിപക്ഷ നേതാവിന്‍റെ ഉറപ്പുള്‍പ്പെടെ ലംഘിച്ച് തുടര്‍ച്ചയായി സഭ ബഹിഷ്കരിക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.