മുകേഷ് അംബാനിയുടെ മകള്‍ വിവാഹിതയായി; കോടികള്‍ പൊടിപൊടിച്ച കല്ല്യാണത്തിന്റെ ചിത്രങ്ങളും വീഡിയോയും കാണാം

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി.

കോടികള്‍ മുടക്കിയുള്ള കല്യാണത്തില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. തെക്കന്‍ മുംബൈയിലുള്ള മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയിലാണ് ചടങ്ങുകള്‍ നടന്നത്.

ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് ചടങ്ങുകള്‍ തുടങ്ങിയത്. ടചടങ്ങില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, മുന്‍ ധനമന്ത്രി പി. ചിദംബരം, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ്, സിനിമാതാരങ്ങളായ രജനീകാന്ത്, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ആമിര്‍ ഖാന്‍, രണ്‍വീര്‍ കപൂര്‍, ദീപിക പദുകോണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

യു.എസ്. മുന്‍ പ്രഥമവനിത ഹില്ലരി ക്ലിന്റണ്‍, വ്യവസായി ഹെന്റി ക്രാവിസ് തുടങ്ങി കടല്‍ കടന്നെത്തിയ പ്രമുഖര്‍ക്കൊപ്പം രാജ്യത്തെ രാഷ്ട്രീയസാംസ്‌കാരിക മേഖലയില്‍ നിന്നുള്ള ഒട്ടുമിക്ക ആളുകളും വിവാഹത്തില്‍ പങ്കെടുത്തു.

അലങ്കരിച്ച കുതിരപ്പുറത്തെത്തിയ വരന്‍ ആനന്ദിനെ ഇഷയുടെ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. രാത്രി 8.30ഓടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here